മതം മാറിയ പട്ടികവർഗക്കാർക്ക്‌ 
സംവരണം എന്തിനെന്ന്‌ കേന്ദ്രമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 10:53 PM | 0 min read

ന്യൂഡൽഹി> മതം മാറിയ പട്ടികവർഗ വിഭാഗക്കാർ സംവരണം ആവശ്യപ്പെടുന്നത്‌ എന്തിനാണെന്ന്‌ കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ തോഖൻ സാഹു. പ്രത്യേക മതത്തിലുള്ളവർക്ക്‌ മാത്രമാണ്‌ സംവരണത്തിന്‌ അർഹതയുള്ളതെന്ന്‌ ദേശീയ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ സാഹു പറഞ്ഞു.

ഹിന്ദുമതത്തിൽപെടാത്ത പട്ടികവർഗക്കാർക്ക്‌ സംവരണം നൽകരുതെന്ന്‌ ഛത്തീസ്‌ഗഡിലെ ആർഎസ്‌എസ്‌ സംഘടന ജൻജാതി സുരക്ഷ മഞ്ച്‌(ജെഎസ്‌എം) ആവശ്യപ്പെട്ടുവരവെയാണ്‌ മന്ത്രിയുടെ ഈ പരാമർശം. ഛത്തീസ്‌ഗഢിലെ ബിലാസ്‌പുരിൽനിന്നുള്ള  ലോക്‌സഭാംഗമാണ്‌ സാഹു. മതപരിവർത്തനത്തിന്‌ ഹിന്ദുമതത്തിൽ സ്ഥാനമില്ലെന്നും എല്ലാവരും സനാതന ധർമത്തിൽ വിശ്വസിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.


 പ്രതിപക്ഷം ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സാഹു ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home