ആർഎസ്എസ് മേധാവിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം; മോദിക്കും അമിത് ഷായ്ക്കും തുല്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 11:42 AM | 0 min read

ന്യൂഡൽഹി > ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം. ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ വിഭാ​ഗത്തിലേക്കാണ് ( ASL) മോ​ഹൻ ഭാ​ഗവതിന്റെ സുരക്ഷ വർധിപ്പിച്ചത്. ഇതോടെ ആർഎസ്എസ് മേധാവിയുടെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതിനും ആഭ്യന്തര മന്ത്രി അമിത് ഷായുടേതിനും തുല്യമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ വർധിപ്പിച്ചത്.

സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. പുതിയ സംരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അറിയിപ്പ് നൽകി. സുരക്ഷയുടെ ഭാഗമായി കർശന പ്രോട്ടോകോൾ വ്യവസ്ഥകൾ ഉൾപ്പെടുത്തും. മോഹൻ ഭാ​ഗവത് യാത്ര ചെയ്യുന്ന എല്ലാ വഴികളിലും ഇനി മുതൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പ്രത്യേക ഹെലികോപ്ടറിലായിരിക്കും ഇനി ഭാ​ഗവതിന്റെ യാത്ര. വസതിയിലും പ്രത്യേക സുരക്ഷയൊരുക്കും.

 



deshabhimani section

Related News

View More
0 comments
Sort by

Home