ചെങ്കൊടിയേന്തിയ യുവാക്കളുടെ വമ്പൻ റാലി ; കുൽഗാമിൽ തരിഗാമി പത്രിക സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 02:25 AM | 0 min read


ശ്രീനഗർ
ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി കുൽഗാമിൽനിന്ന്‌ നാമനിർദേശപത്രിക സമർപ്പിച്ചു. നൂറുകണക്കിന്‌ ബൈക്കുകളിലായി ചെങ്കൊടിയേന്തിയ യുവാക്കളുടെ വമ്പൻ റാലിയോടെയാണ്‌ പത്രിക സമർപ്പിച്ചത്‌. 1996 മുതൽ തരിഗാമിയാണ്‌ കുൽഗാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌.

തന്റെ പ്രവർത്തനം വിലയിരുത്തിയാകണം വോട്ടുചെയ്യുന്നത്‌ തീരുമാനിക്കേണ്ടതെന്ന്‌ തരിഗാമി വോട്ടർമാരോട്‌ ആഹ്വാനം ചെയ്‌തു. സഭയ്‌ക്ക്‌ അകത്തും പുറത്തും തന്റെ  പ്രധാന അജണ്ട തൊഴിലില്ലായ്‌മയടക്കമുള്ള ജനകീയ പ്രശ്‌നങ്ങളായിരിക്കും. ജമ്മു കശ്‌മീരിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാൻ പോരാടും. അവസാനം തെരഞ്ഞെടുപ്പ്‌ നടന്ന 2014ൽ പിഡിപിയുടെ നസീർ അഹമ്മദ് ലാവെയെ തോൽപ്പിച്ചാണ്‌ തരിഗാമി നാലാമതും എംഎൽഎയായത്‌.ജമ്മു കശ്മീരിലെ 90 മണ്ഡലത്തിലേക്ക് സെപ്തംബര്‍ 18നും 25നും ഒക്ടോബര്‍ ഒന്നിനും  മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Home