ജാർഖണ്ഡിൽ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 12:48 PM | 0 min read

റാഞ്ചി >  ജാർഖണ്ഡിൽ കാണാതായ സെസ്‌ന152 വിടി താജ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജംഷഡ്പൂരിലെ  ചന്ദിൽ ഡാമിൽ കണ്ടെത്തി. കിഴക്കൻ നേവൽ കമാൻഡിൽ നിന്നുള്ള 20 അംഗ ഡൈവിംഗ് ആൻഡ് ഹൈഡ്രോഗ്രാഫിക് സർവേ ടീമാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചന്ദിൽ അണക്കെട്ടിലെ കോയൽഗഡ് പ്രദേശത്ത് നിന്നാണ വിമാന അവശിഷ്ടങ്ങൾ ലഭിച്ചത്.

ജംഷഡ്പൂരിലെ സോനാരി വിമാനത്താവളത്തിൽ നിന്ന് ആഗസ്ത് 20 ന് രാവിലെ 11 മണിയോടെയാണ് വിമാനം പറന്നുയർന്നത്. ഈസ്റ്റ് സിംഗ്ഭൂമിലെ സെറൈകെല-ഖർസാവൻ ജില്ലയിലെ നിംഡിഹിന് സമീപമാണ് വിമാനത്തിന്റെ അവസാന ലൊക്കേഷൻ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കിസ്റ്റോപൂർ, കല്യാൺപൂർ എന്നിവിടങ്ങളിൽ നാല് മോട്ടോർ ബോട്ടുകൾ ഉൾപ്പെടുത്തി ഞായറാഴ്ച തിരച്ചിൽ ആരംഭിച്ചിരുന്നു.

അഞ്ചുദിവസത്തെ തുടർച്ചയായ തിരച്ചിലിന് ശേഷമാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്താനായത്. ആഗസ്ത് 22ന് നടത്തിയ തിരച്ചിലിൽ വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റിൻ്റെയും പരിശീലകൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home