നടൻ ദർശന്‌ വിവിഐപി പരി​ഗണന: ഏഴ്‌ ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 07:18 PM | 0 min read

ബം​ഗളൂരു > കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് ജയിലിൽ വിവിഐപി പരി​ഗണന നൽകിയതിന്‌ ഏഴ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്‌തു.  ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റുകയും ചെയ്‌തു.

ജയിലിൽ പൂന്തോട്ടം പോലെ തോന്നിക്കുന്ന സ്ഥലത്ത് മാനേജർക്കൊപ്പം കസേരയിൽ ഇരുന്ന് ദർശൻ സി​ഗരറ്റ് വലിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനുപിന്നാലെയാണ്‌ നടപടി.

നടിയായ വനിതാ സുഹൃത്തിനോട്‌ മോശമായി പെരുമാറിയ ആരാധകനായ രേണുകാസ്വാമിയെയാണ്‌ നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്‌.  ഇതുമായി ബന്ധപ്പെട്ട്‌ ജൂൺ 22 മുതൽ ദർശൻ ജയിലിലാണ്‌.  
 



deshabhimani section

Related News

View More
0 comments
Sort by

Home