നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ശിവജിയുടെ പ്രതിമ തകർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 07:15 PM | 0 min read

മുംബൈ>  മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയിൽ കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത  ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നു.

കഴിഞ്ഞ വർഷം ഡിസംബർ 4 ന് നാവികസേനാ ദിനാചരണത്തിാേടനുബന്ധിച്ചാണ്‌  35 അടി ഉയരമുള്ള പ്രതിമ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്‌. ശരീരഭാഗം മൊത്തം തകർന്നടിഞ്ഞ പ്രതിമയുടെ കാൽപാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തിൽ ബാക്കിയായത്.

മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതാണോ പ്രതിമ തകരാൻ കാരണമെന്ന്‌ അന്വേഷിക്കുമെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. ശിവജിയെ ആരാധനയോടെ കാണുന്ന വിശ്വാസികൾക്കിടയിൽ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. എഞ്ചിനീയർമാരും വിദഗ്ധരുമടങ്ങുന്ന സംഘം പ്രതിമയുടെ ഘടനയും അടിത്തറയും പരിശോധിക്കും. നിർമാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം, നിർമ്മാണ രീതി, പാരിസ്ഥിതിക സ്വാധീനം തുടങ്ങിയവ പ്രാഥമിക ഘട്ടത്തിൽ പരിശോധിക്കും. പ്രതിമ തകർന്നതിൽ കോടികൾ ചെലവിട്ട നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.


 



deshabhimani section

Related News

View More
0 comments
Sort by

Home