കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: പ്രതി ആശുപത്രിയിലെത്തിയത് പുലർച്ചെ 1.03ന്, ദൃശ്യം പുറത്ത്

കൊൽക്കത്ത> ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്‌ടറെ ബലാത്സംഗം ചെയ്‌തു കൊന്ന സംഭവത്തിൽ അറസ്റ്റ് ചെയ്‌ത സഞ്ജയ് റോയി അർധരാത്രി ആശുപത്രിയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പുലർച്ചെ 1.03 നാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
ബ്ലൂ ടൂത്ത് ഇയർ ഫോൺ പ്രതിയുടെ കഴുത്തിലുള്ളതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബ്ലൂ ടൂത്ത് ഇയർഫോൺ പൊലീസിന് ലഭിച്ചിരുന്നു.
അതേസമയം സഞ്ജയ് റോയിക്ക് സഹായികൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് സിബിഐ പറയുന്നത്. മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലെ പൂട്ട് തകർന്ന നിലയിലായിരുന്നു. പുറത്തു നടക്കുന്ന വിവരങ്ങൾ നൽകാൻ സെമിനാർ ഹാളിനുപുറത്ത് മറ്റൊരാളുടെ സഹായം ലഭിച്ചിരിക്കാനും സാധ്യത.
കുറ്റകൃത്യം നടക്കുന്ന സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന ആളുകൾ അസാധാരണമായ ശബ്‌ദം കേട്ടിരുന്നില്ല. ഇത് ഒഴിവാക്കിയത് പുറത്തു നിന്നൊരാൾ നിർദേശം നൽകിയതാവാമെന്നും സിബിഐ പറഞ്ഞു.









0 comments