കൈക്കൂലിക്കേസിൽ അന്വേഷണം നേരിടുന്ന ഇഡി ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 01:04 AM | 0 min read


ന്യൂഡൽഹി
കൈക്കൂലിക്കേസിൽ അന്വേഷണം നേരിടുന്ന ഇഡി ഉദ്യോഗസ്ഥനെ ഡൽഹിയിലെ സാഹിബാബാദിൽ റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അലോക്‌ കുമാർ രഞ്ജന്റെ മൃതദേഹമാണ്‌ ചൊവ്വാഴ്‌ച കണ്ടെത്തിയത്‌. ഇഡിയും സിബിഐയും അന്വേഷിക്കുന്ന അഴിമതിക്കേസിലെ പ്രതിയാണ്‌ ഇയാൾ. 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഇഡി അസിസ്റ്റന്റ്‌ ഡയറക്ടർ സന്ദീപ്‌ സിങ്ങിനെ 7ന്‌ സിബിഐ അറസ്റ്റുചെയ്തിരുന്നു. മുംബൈയിലെ ജ്വല്ലറി ഉടമയുടെ മകനെ അറസ്റ്റുചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സന്ദീപ്‌ സിങിനെ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ സിബിഐ അറസ്റ്റുചെയ്തത്‌.

കേസിൽ സിബിഐ അലോക്‌ കുമാറിനെ ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. 
   അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്യപ്പെട്ട സന്ദീപ്‌ സിങ്ങിനൊപ്പം അലോക്‌ കുമാറിനെയും സിബിഐ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരുന്നു. സിബിഐയുടെ റിപ്പോർട്ട്‌ അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിക്കൽ കേസും ഇഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home