മധ്യപ്രദേശിൽ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് 7 പേർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 02:01 PM | 0 min read

ഭോപ്പാൽ >  മധ്യപ്രദേശിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഛത്തർപൂർ ജില്ലയിലാണ് സംഭവം. മഹൂബ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗേശ്വർ ധാമിലേക്ക് പോവുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. 13 പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. നിർത്തിയിട്ട ട്രക്കുമായി ഓട്ടോ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. 



deshabhimani section

Related News

View More
0 comments
Sort by

Home