നഴ്സറി കുട്ടികളോട് ലൈം​ഗികാതിക്രമം ; മഹാരാഷ്ട്രയിൽ ജനരോഷം അണപൊട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 01:59 PM | 0 min read


മുംബൈ
താനെയിലെ ബ​ദ്‍ലാപുരിൽ സ്വകാര്യസ്കൂളിൽ രണ്ട് നഴ്സറി കുട്ടികളോട് പുരുഷജീവനക്കാരൻ ലൈം​ഗികാതിക്രമം കാണിച്ച സംഭവത്തിൽ മഹാരാഷ്ട്രയില്‍ ജനരോഷം അണപൊട്ടി. 
    രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ സ്കൂള്‍ അടിച്ചുതകര്‍ത്തു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ബ​ദ്‍ലാപുർ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പത്തിലേറെ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.  റെയിൽവ സ്റ്റേഷനുനേരെ കല്ലേറുണ്ടായി.

മൂന്നും നാലും വയസുള്ള കുട്ടികളോട്  ടോയ്‌‍ലറ്റിൽവച്ചാണ് അതിക്രമമുണ്ടായത്. കഴിഞ്ഞദിവസമുണ്ടായ സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയിൽ ജീവനക്കാരനെ അറസ്റ്റുചെയ്തു. സംഭവത്തിൽ പ്രതിഷേധിക്കാൻ വിവിധ സംഘടനകള്‍ ചൊവ്വാഴ്ച ബന്ദിന് ആഹ്വാനംചെയ്തിരുന്നു.  

സ്ത്രീകളുള്‍പ്പെടെയുള്ളവര്‍  സ്കൂളിന് മുന്നിൽ തടിച്ചുകൂടി. ഒരുവിഭാ​ഗം ​ഗേറ്റ് തകര്‍ത്ത് അകത്തുകയറി ജനലും വാതിലും ബെഞ്ചുമെല്ലാം അടിച്ചുതകര്‍ത്തു.
തുടര്‍ന്നാണ് ട്രെയിനുകള്‍ തടഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സം​ഘത്തെ നിയോ​ഗിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home