സഹപാഠിയുടെ കുത്തേറ്റ് വിദ്യാർഥി മരിച്ചു; ഉദയ്പൂരിൽ സംഘർഷം: ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 11:49 AM | 0 min read

ജയ്പൂർ > രാജസ്ഥാനിൽ സഹപാഠിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ഉദയ്പൂർ സ്വദേശി ദേവരാജ് (15) ആണ് മരിച്ചത്.  ആ​ഗസ്ത് 16 വെള്ളിയാഴ്ചയാണ് ദേവരാജിന് കുത്തേറ്റത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ഉദയ്പൂരിൽ സാമുദായിക സംഘർഷങ്ങൾ നടക്കുകയാണ്.

ദേവരാജും സഹപാഠിയും ഭട്ടിയാനി ചൗഹട്ടയിലെ രാജകീയ ഉച്ച് മാധ്യമിക് വിദ്യാലയത്തിലെ വിദ്യാർഥികളാണ്. ഇടവേള സമയത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠി ദേവരാജന്റെ  കാൽമുട്ടിന് താഴെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിലുള്ള മൂന്ന് മുറിവുകളാണ് കാലിലുണ്ടായിരുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.

രണ്ട് വിദ്യാർത്ഥികളും വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണ്. സംഭവം നഗരത്തിൽ സംഘർഷത്തിന് കാരണമായിട്ടുണ്ട്.  ഉദയ്പുരിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അടുത്ത ചൊവ്വ വരെ നിരോധനം തുടരുമെന്നാണ് വിവരം. സ്കൂളുകളും താത്കാലികമായി അടച്ചിരിക്കുകയാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home