ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 09:41 PM | 0 min read


ചെന്നൈ> ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ  രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തീരരക്ഷാസേനയുടെ 25-ാം ഡയറക്ടർ ജനറലായിരുന്നു. 2023 ജൂലൈയിലാണ് സ്ഥാനമേറ്റത്. 2022 ഫെബ്രുവരി മുതൽ അഡീഷനൽ ഡയറക്ടർ ജനറലായി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് പ്രവർത്തിച്ചു വരികയായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home