ബിഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 03:07 PM | 0 min read

പട്ന > ബിഹാറിൽ ​ഗം​ഗാ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന സുൽത്താൻഗഞ്ച് - അഗുവാനി ഘട്ട്  പാലം തകർന്നു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ട് ഒൻപത് വർഷത്തിലേറെയായി.

നിർമാണത്തിലിരിക്കെ നിരവധി തവണയാണ് പാലം തകർന്നിട്ടുള്ളത്. പാലം നിർമാണത്തിന്റെ ഗുണനിലവാരത്തെയും പദ്ധതിയുടെ അലൈൻമെൻ്റിനെയും കുറിച്ച് ഗുരുതരമായ പരാതികൾ ഉയരുന്നുണ്ട്. 1,710 കോടി രൂപയുടെ  നിർമാണ പദ്ധതിയാണ്.  ഇതിന് മുൻപ് പാലം രണ്ട് തവണ (2022 ഏപ്രിൽ 27 നും 2023 ജൂൺ 4 നും) തകർന്നിരുന്നു.

ഒൻപതും പത്തും തൂണുകൾക്കിടയിലുള്ള പാലത്തിൻ്റെ ഭാഗമാണ് തകർന്നത്. ബിഹാറിൽ ഈ വർഷം ജൂൺ 18ന് ശേഷം തകരുന്ന 12-ാമത്തെ പാലമാണ്ത്. തുടർച്ചയായി പാലങ്ങളുടെ തകർച്ച റിപ്പോർട്ട് ചെയ്തതോടെ  ഈ വർഷം ആദ്യം 15 എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home