ഭൗമ നിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2024, 09:43 AM | 0 min read

ശ്രീഹരിക്കോട്ട > ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷപണം നടന്നത്.

എസ്എസ്എൽവി- ഡി3 ആണ് വിക്ഷപണ വാഹനം. 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഇഒഎസ് -8 വിക്ഷേപിക്കുന്നത്.  പതിനേഴ് മിനിറ്റാണ് പര്യവേഷണ സമയം. മൂന്ന് പേ ലോഡുകളാണ് ഇഒഎസ് -8ൽ ഉള്ളത്.

രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ ഉപ​ഗ്രഹത്തിന് കഴിയുമെന്ന് ഐഎസ്ആർഒ പറഞ്ഞു. ഒരു വർഷമാണ് ദൗത്യത്തിന്റെ കാലാവധി. സ്പേസ് കിഡ്സ് ഇന്ത്യ നിർമ്മിച്ച എസ്ആർ-0 ഡിമോ സാറ്റും ഇതിനോടൊപ്പം വിക്ഷേപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home