ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2024, 08:29 AM | 0 min read

ഡെറാഡൂൺ > ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബറേലി സ്വദേശി ധർമേന്ദ്ര കുമാറാണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് ഉധം സിംഗ് നഗർ ജില്ലയിൽ  ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സാണ് കൊല്ലപ്പെട്ടത്.

ജൂലൈ 30ന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരി  രുദ്രാപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ്  യുവതി യുടെ മൃതദേഹം കണ്ടെത്താനായത്. ആ​ഗസ്ത് എട്ടിന് നടത്തിയ തിരച്ചിലിൽ ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ആഭരണങ്ങൾ കവർന്ന് ഇയാൾ കടന്നുകളഞ്ഞു. ഇരയുടെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്തതിനെ തുടർന്ന് രാജസ്ഥാനിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പശ്ചിമബം​ഗാളിലെ ആർജി കാർ ഹോസ്പിറ്റലിൽ പി ജി ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടറാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.


 



deshabhimani section

Related News

View More
0 comments
Sort by

Home