സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം മുംബൈയിൽ ഇറക്കി: വലഞ്ഞ് യാത്രക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 12:44 PM | 0 min read

 മുംബൈ > കോഴിക്കോട് നിന്നും മസ്കത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 150 ലധികം യാത്രക്കാരാണ് ദുരിതത്തിലായത്. ഇന്നലെ 11.30ന് കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനം 1.30ന് മുംബൈയിൽ ഇറക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പകരം വിമാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണവും താമസവുമൊരുക്കിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. രാവിലെ 11 മണിക്ക് മുംബൈയിൽ നിന്നും പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും വിമാനം വൈകുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.


 



deshabhimani section

Related News

View More
0 comments
Sort by

Home