ത്രിപുരയിൽ അധ്യാപകനെ 
ബിജെപിക്കാർ അടിച്ചുകൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 12:54 AM | 0 min read


ന്യൂഡൽഹി
ത്രിപുരയിലെ ഉദയ്‌പുരിൽ സ്‌കൂൾ അധ്യാപകനെ ബിജെപി നേതാവിന്റെ വീട്ടിൽ വിളിച്ചുവരുത്തി അടിച്ചുകൊന്നു. സർക്കാർ സ്‌കൂളിൽ ഇംഗ്ലീഷ്‌ അധ്യാപകനായ അഭിജിത്‌ ഡേയാണ്‌ കൊല്ലപ്പെട്ടത്‌. അഭിജിത്തിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. സംഭവത്തിൽ സംസ്ഥാനത്ത്‌ വ്യാപക പ്രതിഷേധമുയര്‍ന്നു.

മൊബൈൽ ഫോണിൽ പെൺകുട്ടിക്ക്‌ അശ്ശീല സന്ദേശം അയച്ചുവെന്ന്‌ ആരോപിച്ചാണ്‌ അഭിജിത്തിനെ ബിജെപി നേതാവ്‌ ശങ്കർ കർമാകറിന്റെ വീട്ടിൽ വിളിച്ചുവരുത്തിയത്‌. ക്രൂരമായി മർദ്ദിച്ചശേഷം പൊലീസിനെ ഏൽപിച്ചു. പൊലീസ്‌ അധ്യാപകനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹം രക്തം ഛർദ്ദിച്ചു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അതേസമയം, അധ്യാപകനെതിരെ ഏതെങ്കിലും പെൺകുട്ടിയോ രക്ഷിതാക്കളോ പരാതി നൽകിയിട്ടില്ല. കൊലപാതകികളെ അറസ്‌റ്റുചെയ്യണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ആവശ്യപ്പെട്ടു.  ഡിവൈഎഫ്‌ഐയും അധ്യാപകരും  പ്രതിഷേധം സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home