ഉത്തരേന്ത്യയിൽ അതിതീവ്ര മഴ: മരണം 40

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 01:51 AM | 0 min read


ന്യൂഡൽഹി
ഉത്തരേന്ത്യയിലും വടക്കുപടിഞ്ഞാറൻ മേഖലയിലും അതിതീവ്ര മഴയിൽ വൻനാശം. മഴക്കെടുതിയില്‍ മരണം  40 കടന്നു. രാജസ്ഥാൻ, പഞ്ചാബ്‌, യുപി, ഹിമാചൽ, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽ മഴ രൂക്ഷം. രാജസ്ഥാനിലാണ്‌ ഏറ്റവുംകൂടുതൽ മരണം –-20 പേർ.

ഉത്തർപ്രദേശിലെ വാരാണസി, ഇറ്റാവ, മെയിൻപുരി, സന്ത് കബീർ നഗർ, കൗശാംബി തുടങ്ങിയ ജില്ലകൾ ദുരിതബാധിതമാണ്‌. മണ്ണിടിച്ചിലും മിന്നൽപ്രളയവും ഹിമാൽപ്രദേശിന്റെ നട്ടെല്ലൊടിച്ചു. അപകടങ്ങളിൽ മൂന്നുപെൺകുട്ടികൾ അടക്കം നാലുപേർ മരിച്ചു. 288 റോഡുകൾ അടച്ചു. പഞ്ചാബിലെ ഹോഷിയാർപുരിൽ കാറിൽ യാത്രചെയ്‌ത കുടുംബത്തിലെ ഒമ്പതുപേർ ഒഴുകിപ്പോയി. ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലും കനത്ത മഴയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home