ബം​ഗ്ലാദേശ് പ്രക്ഷോഭം: അസമിൽ ജാ​ഗ്രതാ നിർദേശം നൽകി പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 11:32 AM | 0 min read

ഗുവാഹട്ടി > ബം​ഗ്ലാദേശിൽ പ്രക്ഷോഭം നിലനിൽക്കുന്ന സാഹചര്യത്തിൽ അസാം അതിർത്തികളിൽ ജാ​ഗ്രതാ നിർദേശം നൽകി പൊലീസ്. ജനങ്ങൾ അനധികൃതമായി അതിർത്തി കടക്കുന്നത് തടയുന്നതിനാണ് ജാ​ഗ്രതാ നിർദേശമെന്ന് ഡിജിപി ജിപി സിം​ഗ് അറിയിച്ചു.

ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആരെയുെം പ്രവേശിക്കുവാൻ അനുവദിക്കരുതെന്ന് കേന്ദ്ര നിർദേശമുണ്ടെന്നും അസം പൊലീസും ബിഎസ്എഫും സംയുക്ത പെട്രോളിംഘ് നടത്തുകയാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

ഉൾഫാ (ഐ) എന്ന തീവ്രവാദസംഘടനയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് അസാം അതിർത്തികളിൽ ശക്തമാക്കിയിരിക്കുന്നതെന്നും പരേഡ് ​ഗൗണ്ടിലും സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home