ബംഗാളിൽ ആശുപത്രിയിൽ ഡോക്‌ടറെ ബലാത്സംഗംചെയ്‌ത്‌ കൊന്നു; സംസ്ഥാനത്ത്‌ വൻ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 10:24 PM | 0 min read

കൊൽക്കത്ത> പശ്ചിമ ബംഗാളിലെ ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗംചെയ്‌ത്‌ കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമായി. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ സിവിക്‌ വാളന്റിയറായ സൻജയ് റോയിയെ  അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടറാണ്‌ കൊല്ലപ്പെട്ടത്‌. ആശുപത്രിയിലെ ഡോക്‌ടർമാർ പണിമുടക്കി പ്രതിഷേധിച്ചു. മറ്റ്‌ ആശുപത്രികളിലേക്കും പ്രതിഷേധം പടർന്നു. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം തടഞ്ഞ പൊലീസ്‌ പ്രവർത്തകരെ തല്ലിച്ചതച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home