എസ്‌സി, എസ്‌ടി സംവരണം; മേൽത്തട്ട്‌ ബാധകമാക്കില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 10:19 PM | 0 min read

ന്യൂഡൽഹി
പട്ടികജാതി, പട്ടികവർഗ സംവരണത്തിനും മേൽത്തട്ട്‌ ബാധകമാക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കില്ലെന്ന്‌ കേന്ദ്രസർക്കാർ. എസ്‌സി, എസ്‌ടി സംവരണത്തിൽ മേൽത്തട്ട്‌ ബാധകമാക്കണമെന്ന വ്യവസ്ഥ ഭരണഘടനയിൽ ഇല്ലാത്ത സാഹചര്യത്തിൽ നിർദേശം നടപ്പാക്കേണ്ടതില്ലെന്ന്‌ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.

പട്ടികജാതിയിൽ സംസ്ഥാന സർക്കാരുകൾക്ക്‌ ഉപവർഗീകരണം നടത്താമെന്ന സുപ്രീംകോടതി ഏഴംഗ ഭരണഘടനാബെഞ്ചിന്റെ വിധിന്യായത്തിലാണ്‌ എസ്‌സി, എസ്‌ടി വിഭാ​ഗത്തില്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മേല്‍ത്തട്ടുകാരെ കണ്ടെത്തി സംവരണാനുകൂല്യത്തില്‍ നിന്നൊഴിവാക്കണമെന്ന നിർദേശമുണ്ടായത്‌. ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായിയുടെ നിര്‍ദേശത്തോട് ഏഴംഗബെഞ്ചിൽ മറ്റ്‌ നാല്‌ ജഡ്‌ജിമാരും യോജിച്ചു. ചില എൻഡിഎ ഘടകകക്ഷികൾ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ടെങ്കിലും ബിജെപി മൗനത്തിലാണ്‌.  

പട്ടികജാതി, പട്ടികവർഗ സംവരണത്തിന്‌ മേൽത്തട്ട്‌ ഏർപ്പെടുത്തണമെന്ന നിർദേശത്തെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തമായി എതിർത്തു. പട്ടികജാതിയിലെ കൂടുതൽ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാനുള്ള ഉപവർഗീകരണത്തെ സ്വാഗതം ചെയ്യുമ്പോൾതന്നെ എസ്‌സി, എസ്‌ടി സംവരണത്തിനും മേൽത്തട്ട്‌ ഏർപ്പെടുത്തണമെന്ന നിർദേശത്തോട് വിയോജിപ്പുണ്ടെന്ന് പിബി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home