അനന്ത്നാഗിൽ ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 09:29 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്.

കോക്കർനാ​ഗ് വനമേഖലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ, വനത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മേഖലയിൽ സൈനികനടപടി തുടരുകയാണ്. കൂടുതൽ സൈന്യം വിന്യസിച്ചു. ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ ഉൾപ്പെട്ട സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home