കാർവാറിൽ പാലം തകർന്ന് ട്രക്ക് പുഴയിൽ വീണു; ഡ്രൈവറെ രക്ഷപെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 11:20 AM | 0 min read

കാർവാർ > കാർവാറിൽ  പാലം തകർന്ന് ട്രക്ക് പുഴയിൽ വീണു. ഡ്രൈവറെ രക്ഷപെടുത്തി. ദേശീയപാത 66ൽ സദാശിവ്​ഗഡിനെയും കാർവാറിനെയും ബന്ധിപ്പിക്കുന്ന പഴയ പാലമാണ് തകർന്നത്.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കാളി നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ട്രക്ക് കടന്നുപോകുമ്പോഴാണ് പാലം തകർന്നത്. പാലത്തിന് 40 വർഷം പഴക്കമുണ്ടായിരുന്നു. നദിയിൽ വീണ ട്രക്ക് ഡ്രൈവറായ തമിഴ്നാട് സ്വദേശി ബാലമുരുകനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇയാളെ കാർവാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ​ഗതാ​ഗതം വഴിതിരിച്ചുവിട്ടതായി ഉത്തര കന്നഡ എസ് പി നാരായൺ പറഞ്ഞു.

സമീപകാലത്താണ് കനത്ത മഴയെ തുടർന്ന് ഉത്തര കന്നഡയിലെ അങ്കോളയിൽ ഉരുൾപൊട്ടലുണ്ടായി മലയാളിയായ അർജുനെ കാണാതായത്. അർജുനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ ഒരു മൃതദേ​ഹം കൂടി കണ്ടെത്തിയിരുന്നു. മൃതദേ​ഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home