ബ്രിട്ടാസിന്റെ ഇടപെടൽ ഫലം കണ്ടു; നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി നിശ്ചയിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 01:03 PM | 0 min read

ന്യൂഡൽഹി> നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി നിശ്ചയിക്കാൻ ദേശീയ മെഡിക്കൽ സയൻസ് ബോർഡ് തീരുമാനിച്ചു. കേരളത്തിലെ ഡോക്ടർമാർക്ക് പരീക്ഷാ കേന്ദ്രങ്ങളായി ആന്ധ്രപ്രദേശിലെ വിദൂര സ്ഥലങ്ങൾ അനുവദിച്ച ദേശീയ മെഡിക്കൽ സയൻസ് പരീക്ഷാ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്‌  ജോൺ ബ്രിട്ടാസ് എംപി  ആരോഗ്യ മന്ത്രി ജെ പി നദ്ദയ്‌ക്ക്‌ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം.

ശ്രമങ്ങൾ ഫലം കണ്ടു എന്നതിൽ സന്തോഷമുണ്ടെന്നും നീറ്റ് പിജി പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായ തീരുമാനം പുനഃപരിശോധിച്ച് ഉചിതമായ നടപടി സ്വീകരിച്ച സർക്കാരിന് നന്ദിയെന്നും ജോൺബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. കേരളത്തിലെ 10,000 ഓളം ഡോക്ടർമാരാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home