വാരണാസിയിൽ വീടുകൾ തകർന്ന് വീണു; അ‍ഞ്ച് പേരെ രക്ഷിച്ചു, മൂന്ന് പേർ കുടുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 09:57 AM | 0 min read

വാരാണസി> കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ രണ്ട് പഴയ വീടുകൾ ചൊവ്വാഴ്ച തകർന്നുവീണു. ഖോയ ഗാലി ചൗക്ക് മേഖലയിൽ 70 വർഷത്തിലധികം പഴക്കമുള്ള രണ്ട് വീടുകളാണ് തകർന്നുവീണത്.  അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നും മൂന്നു പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം അഞ്ച് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാക്കിയായ മൂന്നുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസ്, എൻഡിആർഎഫ്, ഡോക്ടർമാർ, ഡോ​ഗ് സ്ക്വാഡ് എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home