ദേശീയപാത നിർമാണം: പ്രശ്‌നങ്ങൾ 
പരിഹരിക്കണമെന്ന്‌ വി ശിവദാസൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 05:00 AM | 0 min read

ന്യൂഡൽഹി
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്‌ വി ശിവദാസൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. സമയബന്ധിതവും ശാസ്ത്രീയവുമായ രീതിയിൽ നിർമ്മാണം പൂർത്തികരിക്കണമെന്ന്‌ പ്രത്യേകപരാമർശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. നിർമാണം പുരോഗമിക്കുന്ന സ്ഥലങ്ങളിൽ രൂപപ്പെടുന്ന വെള്ളക്കെട്ട്‌ അപകടങ്ങൾ ഉണ്ടാക്കുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ വലിയതോതിൽ ബുദ്ധിമുട്ടുന്നു. ചിലയിടങ്ങളിൽ അശാസ്ത്രീയമായി മണ്ണെടുപ്പ്‌ മൂലം വീടുകൾ പൂർണ്ണമായും ഒറ്റപ്പെട്ട്‌ താമസക്കാർക്ക് വീടുകളിൽ നിന്ന് സ്വതന്ത്രമായി പുറത്തിറങ്ങാൻ കഴിയുന്നില്ല. കൂടുതൽ അടിപ്പാതകളും സർവീസ് റോഡുകളും നിർമിക്കണം–-ശിവദാസൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home