മധ്യപ്രദേശിൽ മതിലിടിഞ്ഞു വീണ് ഒൻപത് കുട്ടികൾ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 03:00 PM | 0 min read

ഭോപാൽ‌ > മധ്യപ്രദേശിലെ സാ​ഗർ ജില്ലയിൽ ക്ഷേത്രത്തിന്റെ മതിലിടിഞ്ഞു വീണ് ഒൻപത് കുട്ടികൾ മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്ത മഴയെ തുടർന്ന് ഇന്ന് രാവിലെ 8.30ഓടെയായിരുന്നു ഹർദയാൽ ക്ഷേത്രത്തിന്റ മതിലിടിഞ്ഞ് വീണത്. ഏകദേശം അൻപത് വർഷത്തെ പഴക്കമുണ്ടെന്നാണ് വിവരം. രേവ ജില്ലയിൽ മതിലിടിഞ്ഞ് വീണ് കഴിഞ്ഞ ദിവസം നാല് കുട്ടികൾ മരിച്ചു.

രേവ ജില്ലയിൽ മതിലിടിഞ്ഞ് വീണ് കുട്ടികൾ മരിച്ച സംഭവത്തിൽ 2 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home