നീണ്ടുനിൽക്കുന്ന കോടതി നടപടികൾ ജനങ്ങൾ പലപ്പോഴും ശിക്ഷയായി കരുതുന്നു: ചീഫ് ജസ്റ്റിസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 09:45 PM | 0 min read

ന്യൂഡൽഹി > നീണ്ടുനിൽക്കുന്ന കോടതി നടപടിക്രമങ്ങൾ ജനങ്ങൾ പലപ്പോഴും ശിക്ഷയായി കരുതുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. തങ്ങൾക്ക് പ്രയോജനകരമല്ലെങ്കിലും  നടപടിക്രമങ്ങളിൽ മനം മടുത്ത് ആളുകൾ കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നത് ജഡ്ജിയെന്ന നിലയിൽ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബദൽ തർക്ക പരിഹാര സംവിധാനമെന്ന നിലയിൽ തീർപ്പാക്കാത്ത കേസുകൾ രമ്യമായി പരിഹരിക്കുന്നതിനുള്ള ഫോറമായ ലോക് അദാലത്തുകൾക്ക് വളരെ പ്രാധാന്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക ലോക് അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വീടുകളിൽ നീതി എത്തിക്കുകയും അവരുടെ ജീവിതത്തിൽ  സ്ഥിര സാന്നിധ്യമാണെന്ന് ഉറപ്പ് നൽകുകയുമാണ് ലോക് അദാലത്തിൻ്റെ ഉദ്ദേശ്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സുപ്രീംകോടതി ഡൽഹിയിലാണെങ്കിലും അത് ഡൽഹിയുടെ മാത്രം കോടതിയല്ല. രാജ്യത്തിന്റെ കോടതിയാണ്. താൻ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് മുതൽ രാജ്യത്തെ എല്ലാ മേഖലയിലെയും ആളുകളെ കോടതി രജിസ്ട്രിയുടെ ഭാഗമാക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും പ്രത്യേക ലോക് അദാലത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home