അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ലായ്മ: മന്ത്രി പി എ മുഹമ്മദ് റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 02:48 PM | 0 min read

അങ്കോള> ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ലായ്മയുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവര്‍ത്തനത്തിന് ക്യാമ്പ് ചെയ്യാന്‍ ആളില്ല. സ്ഥലം എംഎല്‍എല്‍എയ്ക്ക് പരിമിതികളുണ്ട്. അവിടുത്തെ സംസ്ഥാന സര്‍ക്കാരാണ് ഇത് ചെയ്യേണ്ടത്. യോഗത്തില്‍ ഒന്ന് പറയുന്നു, പിന്നീട് മറ്റൊന്ന് നടപ്പിലാക്കുന്നു. പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.

സമയ ബന്ധിതമായി കാര്യങ്ങള്‍ ചെയ്യണം. യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കണം. രക്ഷാദൗത്യം നടക്കുന്നിടത്ത് അര്‍ജുന്റെ കുടുംബത്തെ എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

അവിടുത്തെ കാര്യങ്ങള്‍ അറിയിക്കുന്നില്ല എന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം ഗുരുതരമായ ഒരു വിഷയം തന്നെയാണ്. അതിനു പിന്നില്‍ എന്തെങ്കിലും താല്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home