ബിജെപിയില്‍ പടലപ്പിണക്കം ; പരാതിയുമായി ആദിത്യനാഥ് ഡല്‍ഹിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 03:11 AM | 0 min read


ന്യൂഡൽഹി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കനത്ത തിരിച്ചടിയേറ്റതോടെ വൻ വെല്ലുവിളി നേരിടുന്ന ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പരാതിക്കെട്ടുമായി ഡൽഹിയിൽ. പരാജയകാരണങ്ങൾ അടങ്ങിയ റിപ്പോർട്ട്‌  ആദിത്യനാഥ്‌ മോദിയുമായി ചർച്ച ചെയ്‌തേക്കും. ദേശീയ ജനറൽസെക്രട്ടറി ബി എൽ സന്തോഷുമായി വെള്ളിയാഴ്‌ച  കൂടിക്കാഴ്‌ച്ച നടത്തി. ആദിത്യനാഥിനെതിരെ ബിജെപിയിൽ പടനയിക്കുന്ന യുപി ഉപമുഖ്യമന്ത്രിമാരായ കേശവ്‌ പ്രസാദ്‌മൗര്യയും ബ്രജേഷ്‌ പഥക്കും ഡൽഹിയിലുണ്ട്‌. നിതി ആയോഗ്‌ യോഗത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഡൽഹി സന്ദർശനം. ആദിത്യനാഥിന്റെ തെറ്റായശൈലിയാണ്‌ തിരിച്ചടിക്ക്‌ കാരണമെന്ന്‌ എതിർവിഭാഗം ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ പരോക്ഷ പിന്തുണയിലാണ്‌ ഈ നീക്കമെന്നാണ്‌ ആദിത്യനാഥിന്റെ അനുയായികൾ കരുതുന്നത്‌.

തെരഞ്ഞെടുപ്പിലെ മോശം പ്രകടനം വിലയിരുത്താൻ ആദിത്യനാഥ്‌ വിളിച്ച യോഗങ്ങളിൽ ഉപമുഖ്യമന്ത്രിമാർ പങ്കെടുക്കാത്തത്‌ വലിയ ചർച്ചയായിരുന്നു. പ്രയാഗ്‌രാജ്‌ മേഖലായോഗം കേശവ്‌പ്രസാദ്‌മൗര്യയും ലഖ്‌നൗ മേഖലായോഗം ബ്രജേഷ്‌പഥക്കും ബഹിഷ്‌കരിച്ചത് യുപി ബിജെപിയിലെ വന്‍ ആഭ്യന്തരപ്രതിസന്ധിയുടെ സൂചനയായി രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. അമിത ആത്മവിശ്വാസമാണ്‌ തിരിച്ചടിക്ക്‌ കാരണമെന്നാണ് ആദിത്യനാഥ്‌ ആരോപിക്കുന്നത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home