പ്രണയബന്ധം പുറത്തറിഞ്ഞു; ഉത്തർപ്രദേശിൽ 17കാരനെ തല്ലിക്കൊന്ന് കുടുംബം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 02:00 PM | 0 min read

ലൿനൗ > പ്രണയബന്ധം പുറത്തറിഞ്ഞതിനെ തുടർന്ന് 17കാരനെ അടിച്ചുകൊന്ന് കുടുംബം. ഉത്തർപ്രദദേശിലെ പിലിഭിത്തിൽ വെള്ളിയാഴ്ചയാണ് വെകിട്ടായിരുന്നു സംഭവം. ശിവം എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. 15കാരിയായ സുഹൃത്തിനെ കാണാൻ പോകുന്നതിനിടെ ശിവത്തിന്റെ കുടുംബം കുട്ടിയെ പിടിച്ച് മരത്തിൽ കെട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.     

വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ അന്വേഷണം നടന്നുവരികയാണെന്ന് സർക്കിൾ ഓഫീസർ പ്രതീക് ദാഹിയ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home