പ്ലസ് ടു വിദ്യാർഥി ഓടിച്ച കാറിടിച്ച് നിർമാണത്തൊഴിലാളി മരിച്ചു; കാർ കത്തിനശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 08:30 PM | 0 min read

കോയമ്പത്തൂർ > കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർഥി ഓടിച്ച കാറിടിച്ച് നിർമാണത്തൊഴിലാളി മരിച്ചു. ബുധനാഴ്ച പുലർച്ചെ അവിനാശി റോഡിലായിരുന്നു സംഭവം. ഉയരപ്പാതയുടെ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളിയായ അക്ഷയ് ബേരയാണ് മരിച്ചത്. പശ്ചിമബം​ഗാൾ സ്വദേശിയാണ്.

അപകടത്തിനു ശേഷം മീഡിയനിലേക്ക് പാഞ്ഞുകയറിയ കാർ കത്തിനശിച്ചു. പാതയുടെ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് വിദ്യാർഥിയെ പുറത്തെടുത്തത്. പീലമേട്ടിലെ സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് അപകടമുണ്ടാക്കിയത്. കുട്ടിയുടെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. സംഭവത്തിൽ ഇയാൾക്കും വിദ്യാർഥിയുടെ പിതാവിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാതാപിതാക്കൾ ഉറങ്ങിക്കിടന്ന സമയത്താണ് വി​ദ്യാർഥി കാറുമായി പുറത്തിറങ്ങിയത്. ടാക്സിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Home