കർണാടകയിൽ മണ്ണിടിച്ചിൽ; ഏഴ് മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 07:29 PM | 0 min read

ബംഗളുരു> കനത്ത മഴയെ തുടർന്ന് ഉത്തര കർണാടകയിലെ അങ്കോള താലൂക്കിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. ദേശീയ പാത 66നു സമീപം നടന്ന അപകടത്തിൽ അഞ്ചംഗ കുടുംബവും ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. മണ്ണിടിച്ചിലിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു എൽപിജി ടാങ്കർ സമീപത്തെ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോയി. ഒരു ചായക്കടയും മണ്ണിടിച്ചിലിൽ തകർന്നു.

ഏഴ് പേരും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് എൻ‍‍ഡിആർഎഫ് സംഘം തിരച്ചിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home