മുഹറം ആഘോഷങ്ങൾ ; ഭീഷണി മുഴക്കി ആദിത്യനാഥ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 11:38 PM | 0 min read


ന്യൂഡൽഹി
മുഹറം ആഘോഷത്തിനെതിരെ വിദ്വേഷ പ്രതികരണവുമായി ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ പാലിച്ച്‌ ആഘോഷിക്കാമെന്നും അല്ലെങ്കിൽ വീട്ടിലിരുന്ന്‌  ആഘോഷിക്കേണ്ടി വരുമെന്നും ആദിത്യനാഥ്‌ പറഞ്ഞു. ലഖ്‌നൗവിൽ നടന്ന ബിജെപി യോഗത്തിലാണ്‌ പരാമർശം.   

മുമ്പ്‌ മുഹറം ആഘോഷങ്ങൾക്കും റാലികൾക്കുമായി റോഡുകൾ ഒഴിച്ചിടുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഒന്നുകിൽ നിയമങ്ങൾ പാലിച്ച്‌ ആഘോഷിക്കാം.അല്ലെങ്കിൽ വീട്ടിലിരിക്കാം–-ആദിത്യനാഥ്‌ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷയല്ല ആദിത്യനാഥിന്റേതെന്ന്‌ പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home