ലഫ്‌. ഗവർണർക്ക്‌ അമിതാധികാരം ; കശ്‌മീർ ജനതയ്ക്കുനേരെയുള്ള ആക്രമണം : തരിഗാമി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 11:17 PM | 0 min read


ശ്രീനഗർ
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ ജമ്മു കശ്‌മീർ ലഫ്‌.ഗവർണർക്ക്‌ അമിതാധികാരം നൽകിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. കശ്‌മീരിലെ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക്‌ മേലുള്ള കേന്ദ്രസർക്കാരിന്റെ പുതിയ ആക്രമണമാണ്‌ ചട്ടഭേദഗതിയെന്ന്‌ അദ്ദേഹം ഷോപ്പിയാനിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

ആഭ്യന്തരമന്ത്രാലയം ഗവർണർക്ക്‌  നൽകിയ അമിതാധികാരം തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയെ ദുർബലമാക്കുന്നതാണ്‌. ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് പോലും ലഫ്‌. ഗവർണറുടെ അധികാര പരിധിയിൽപ്പെടുത്തി. ഭേദഗതികൾക്ക്‌ ഉടൻ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട തരിഗാമി എല്ലാ രാഷ്‌ട്രീയ പാർടികളും ഇതിനായി ഒന്നിക്കണമെന്നും ആഹ്വാനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home