ബീഡിക്കുറ്റി തൊണ്ടയിൽകുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; അച്ഛനെതിരെ പരാതി

പ്രതീകാത്മക ചിത്രം
മംഗളൂരു: അച്ഛൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മംഗളൂരുവിലാണ് സംഭവം. കുഞ്ഞിന്റെ അമ്മ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ അശ്രദ്ധയാണ് കുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.
ജൂണ്‍ 14നായിരുന്നു സംഭവം. ബിഹാറിലെ അദ്യാര്‍ സ്വദേശികളായ ദമ്പതികളുടെ മകൻ അനിഷ് കുമാര്‍ ആണ് മരിച്ചത്. മംഗളൂരുവിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചയുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ മരിക്കുകയായിരുന്നു.









0 comments