പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ബോൾ പോസ്റ്റ് തകർന്നു വീണു; 16കാരന് ദാരുണാന്ത്യം

basketball pole
വെബ് ഡെസ്ക്

Published on Nov 26, 2025, 11:52 AM | 1 min read

ചണ്ഡീഗഡ്: പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് ദേശീയ ബാസ്കറ്റ്ബോൾ താരം മരിച്ചു. 16 വയസുകാരനായ ഹാർദിക് ആണ് മരിച്ചത്. ഹരിയാനയിലെ റോത്തക്കിലെ ലഖാൻ മജ്രയിലെ കോർട്ടിൽ ഇന്നലെ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹാർദിക് ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതും ബാസ്ക്ക്റ്റിൻറെ റിമ്മിൽ പിടിക്കുമ്പോൾ പോൾ ഒന്നാകെ ഹാർദികിന് മുകളിലേക്ക് മറിഞ്ഞു വീഴുന്നതും വീഡിയോയിൽ കാണാം.


നിരവധി ദേശീയതല ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ മെഡലുകൾ നേടിയ താരത്തെയാണ് അപകടത്തിലൂടെ നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാർദികിൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. രണ്ട് ദിവസം മുമ്പ് ബഹാദൂർഗഡിൽ സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ബാസ്‌ക്കറ്റ്‌ബോൾ തൂൺ വീണ് പരിക്കേറ്റ 15കാരൻ അമൻ ആണ് മരണപ്പെട്ടത്.







deshabhimani section

Related News

View More
0 comments
Sort by

Home