കോർപറേറ്റ് ഭരണവർഗത്തിനെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുക: എം എ ബേബി

m a baby on gst revision
വെബ് ഡെസ്ക്

Published on Nov 26, 2025, 12:38 PM | 1 min read

ന്യൂഡൽഹി: ചരിത്രപരമായ കർഷക സമരത്തിന്റെ അഞ്ചാം വാർഷികത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും സംയുക്ത ആഹ്വാനത്തെ തുടർന്ന് തൊഴിലാളികളും കർഷകരും രാജ്യവ്യാപകമായി പ്രതിഷേധത്തിലാണെന്നും കോർപറേറ്റ് ഭരണവർഗത്തിനെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യം രേഖപ്പെടുത്തണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.


നാല് തൊഴിൽ കോഡുകളുടെ ഏകപക്ഷീയമായ വിജ്ഞാപനം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏകാധിപത്യ നീക്കങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണെന്നും ഇത് കോർപറേറ്റുകൾക്ക് അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ അടിച്ചമർത്താനും ഏത് പ്രതിരോധവും ക്രിമിനൽവൽക്കരിക്കാനും സ്വാതന്ത്ര്യം നൽകുന്നുവെന്നും എം എ ബേബി എക്‌സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home