പോരാട്ടത്തിനൊടുവിൽ ട്രേഡ് യൂണിയൻ അംഗീകാരം നേടി സാംസങ് ഇന്ത്യ തൊഴിലാളികൾ

ചെന്നൈ: ഉജ്വല പോരാട്ടത്തിനൊടുവിൽ ട്രേഡ് യൂണിയൻ അംഗീകാരം നേടി ശ്രീപെരുമ്പത്തൂരിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക് ഫാക്ടറി തൊഴിലാളികൾ. സാംസങ് ഇന്ത്യ തൊഴിലാളർകൾ സംഘം എന്ന പേരിൽ രൂപീകരിച്ച സംഘടനയാണ് ട്രേഡ് യൂണിയൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയത്.
യൂണിയനെ അംഗീകരിക്കുക, വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ സെപ്തംബറിൽ സിഐടിയു നേതൃത്വത്തിലുള്ള സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയൻ ഫാക്ടറിയിൽ സമരം നടത്തിയിരുന്നു. ഫാക്ടറി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളാണ് യൂണിയൻ രൂപീകരിച്ച് സമരത്തിനിറങ്ങാൻ 1,100ലധികം വരുന്ന തൊഴിലാളികളെ പ്രേരിപ്പിച്ചത്. പൊലീസ് നടപടികളടക്കം അതിജീവിച്ച് 37 ദിവസം നീണ്ട സമരത്തിലുയര്‍ത്തിയ ആവശ്യങ്ങളിൽ ഒടുവിൽ മാനേജ്മെന്റിന് വഴങ്ങേണ്ടി വരികയായിരുന്നു.









0 comments