ജീവിതം തിരിച്ചു പിടിക്കാൻ ഇനിയും എത്രനാൾ; ഭീതി തോരാതെ അതിർത്തി ഗ്രാമങ്ങൾ

war 1
വെബ് ഡെസ്ക്

Published on May 12, 2025, 05:19 PM | 4 min read

ശ്രീനഗർ: ഇന്ത്യപാക് സംഘർഷത്തിൽ വെടിനിർത്തൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും അതിർത്തി ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് അനിശ്ചിതത്വത്തിന്റെയും കഷ്ടനഷ്ടങ്ങളുടെയും നാളുകളാണ്. പാകിസ്ഥാൻ തുടർച്ചയായി ചൊരിഞ്ഞ ഷെല്ലുകൾ ഇനിയും ഭീഷണിയായി തുടരും. അത് ഉടനീളം നിലയ്ക്കാത്ത ഭീതിയാണ്.


പൊട്ടാതെ അവശേഷിക്കുന്ന ഷെല്ലുകൾ നീക്കം ചെയ്തിട്ടില്ലാത്തതിനാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ഉടൻ തിരിച്ചു വരരുതെന്ന് ജമ്മു കശ്മീർ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് പല ഗ്രമാങ്ങൾക്കും ഈ അറിയിപ്പ് നൽകിയിട്ടുള്ളത്.


“അതിർത്തിക്ക് ചേർന്ന മുൻനിര ഗ്രാമങ്ങളിലേക്ക് മടങ്ങരുത്. പാകിസ്ഥാൻ ഷെല്ലാക്രമണത്തിന് ശേഷം പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ അവശേഷിക്കുന്നതിനാൽ ജീവൻ അപകടത്തിലാണ്,”


ബാരാമുള്ള, ബന്ദിപ്പുര, കുപ്‌വാര ജില്ലകളിൽ 1.25 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപാർപ്പിച്ചിരുന്നു. കൂടുതൽ നാശനഷ്ടങ്ങൾക്ക് ഇരയായ ഉറിയിൽ കഴിഞ്ഞ 27 വർഷമായി സമാധാന ജീവിതമായിരുന്നു. ഇത്തവണ യുദ്ധം എത്തിയപ്പോൾ നൂറുകണക്കിന് കുടുംബങ്ങൾ പലായനം ചെയ്തു.


ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലെ അതിർത്തി ഗ്രാമങ്ങളിലെ ആറെണ്ണത്തിലെ താമസക്കാർക്ക് തിങ്കളാഴ്ച അവരുടെ വീടുകളിലേക്ക് മടങ്ങാൻ അധികാരികൾ അനുമതി നൽകി. അതേ സമയം ജില്ലയിലെ 17 സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന കുറഞ്ഞത് 20 പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളുടെ (UXO) സാന്നിധ്യം സംബന്ധിച്ച് റിപ്പോർട്ടുകൾ ഉള്ളതായി പോലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത് എവിടെയും ഉണ്ടാവും. ചിലപ്പോൾ കൃഷിയിടത്തിലേക്കുള്ള യാത്രയിലാവാം പൊട്ടിത്തെറിക്കാനായി അവ നിങ്ങളെ കാത്തിരിക്കുന്നത്.


war2പൂഞ്ച് സീനിയർ പോലീസ് സൂപ്രണ്ട് ഷഫ്ഖത്ത് ഹുസൈൻ, ജെകെപിഎസ്, കർമാര, അജോട്ടെ എന്നിവർ കർമാറ ഗ്രാമനിവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു


മരണ വാർത്തകൾ, സ്ഫോടന ശബ്ദങ്ങൾ


ദ്യ ദിവസം തന്നെ ഗ്രാമങ്ങളെ ഭീതി മൂടി. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പാകിസ്ഥാൻ തൊടുത്തുവിട്ട ഷെല്ലിൽ തട്ടി ഒരു സ്ത്രീ മരിച്ചു. പലായനത്തിന് ഉപയോഗിച്ച വാഹനം ഷെൽ പതിച്ച് തകർന്നായിരുന്നു മരണം. മെയ് ഏഴിനാണ് ഈ മേഖല ആക്രമിക്കപ്പെട്ടത്. ഉറി സെക്ടറിൽ ഷെല്ലാക്രമണത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ പത്ത് പേർക്കും രജൗരി ജില്ലയിൽ മൂന്ന് പേർക്കും പരിക്കേറ്റതായി തുടർന്ന് വാർത്ത വന്നു. കുപ്വാര ജില്ലയിലെ കർണാ സെക്ടറിൽ ഷെല്ലാക്രമണത്തിൽ നിരവധി വീടുകൾക്ക് തീപിടിച്ചു. ചുറ്റും വെടിക്കെട്ട് പോലെ ആകാശത്തിൽ മരണത്തിന്റെ ചീറിയടുക്കുന്ന വെളിച്ചം.


പൂഞ്ച്‌ നഗരത്തിലും ജുലാസ്‌, ക്വാസി മൊഹ്‌റ, ബാൻപത്‌, ഖസ്‌ബ, കിരിനി എന്നിവിടങ്ങളിലും ഗ്രാമവാസികൾ നാശനഷ്ടങ്ങൾ ഏറ്റുവാങ്ങി. ഇതിന് പിന്നാലെ മരണങ്ങളുടെ വാർത്ത വർത്തകൾ തുടരെയായി വന്നു. പാക് ഷെല്ലാക്രമണത്തിൽ നാല്‌ കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ട വാർത്ത വന്നു. ഇതേ സ്ഥലത്ത് 45 പേർക്ക്‌ പരിക്കേറ്റു.


രജൌരി ജില്ലയുടെ അഡീഷണൽ ജില്ലാ വികസന കമീഷണർ രാജ്കുമാർ ഥാപ്പ (55) കൊല്ലപ്പെട്ട സംഭവം തുടർന്ന് പുറത്തു വന്നു. 2001 ൽ ജമ്മു കശ്മീർ സർവ്വീസിൽ എത്തിയ എംബിബിഎസ് ബിരുദധാരിയായ ഥാപ്പ വീടിന് മുകളിൽ ഷെല്ല് പതിച്ചുള്ള അപകടത്തിലാണ് ഇരയായത്.


bunkers poonch


ങ്‌ധർ ഗ്രാമത്തിൽ ജനങ്ങൾ ബങ്കറുകളിൽ അഭയംതേടി. ചില കുടുംബങ്ങൾ പാലങ്ങൾക്ക് അടിയിൽ ഒളിച്ചു കഴിയേണ്ടി വന്നു. നൂറുകണക്കിനാളുകൾ ഗ്രാമങ്ങൾവിട്ട്‌ സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറി.  എട്ടു മണിക്കൂറോളം ആക്രമണം നീണ്ടുവെന്നും ജനങ്ങൾ ഭയചകിതരായെന്നും പ്രദേശവാസിയായ മുഹമദ്‌ യൂസഫ്‌ എന്ന യുവാവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.


ഗ്രാമവാസികൾ മുഴുവൻ ഓടിപ്പോകുമ്പോൾ ധീരരായ ചിലർ അവിടെ തന്നെ തങ്ങും. കന്നുകാലികളും കൃഷിയും അവരുടെ തുടർ ജീവിതത്തിന് ഉള്ളതെല്ലാം അവിടെയാണ്. അവയക്ക് എന്ത് സംഭവിച്ചാലും അവരുടെ ജീവത്തിന് നേരെയുള്ള ആഘാതമാവുമത്.


ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന നിരവധി കന്നുകാലികളും ചത്തു. രജൗരി ജില്ലയിലെ നിരവധി ഗ്രാമങ്ങൾക്ക്‌ നേരെയും ഷെല്ലാക്രമണമുണ്ടായി. കശ്‌മീർ താഴ്‌വരയിൽ നൂറുകണക്കിന് വീടുകൾ തകരുകയോ ഭാഗികമായി ഉപയോഗ ശൂന്യമാവുകയോ ചെയ്തു. ഉറി ടൌണിന് ചേർന്ന പ്രദേശങ്ങളിൽ പതിനായിരത്തിലധികം പേർ താമസിക്കുന്നുണ്ട്.


loc


മ്മു, സാംബ ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള 60 ശതമാനത്തിലധികം ആളുകളും സർക്കാർ സ്കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും പ്രത്യേകം നിയുക്ത ക്യാമ്പുകളിൽ അഭയം തേടി. പർഗ്വാൾ അതിർത്തി മേഖലയിൽ നിന്നുള്ള 300 ലധികം ആളുകൾ മിശ്രിവാലയിലെ കാംഗ്രെയിലിലുള്ള രാധ സ്വാമി സത്സംഘ് ആശ്രമത്തിൽ അഭയം തേടി.


പർഗ്വാളിലെ വിവിധ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള ഏകദേശം 400 പേർ ബർഗ്വാൾ ബ്രാഹ്മണയിലെ ഗവൺമെന്റ് കോളേജിൽ കഴിയുകയാണ്. അർണിയ, ട്രെർവ, ചാണ്ടി, ഖതരന്ദ് പിണ്ടി ഉൾപ്പെടെയുള്ള ബിഷ്ന തഹ്‌സിലിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോയി. ബിഷ്ന ഹയർ സെക്കൻഡറി സ്കൂളിൽ 300-ലധികം പേർ അഭയം തേടിയപ്പോൾ, പിയോളി, റെഹാൽ ഹൈസ്കൂളുകൾ, ബിഷ്ന ബോയ്‌സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് ആളുകൾ അഭയം പ്രാപിച്ചു.


war5


പേടിച്ചരണ്ട് ഗ്രാമവാസികളും കുട്ടികളും


“എന്റെ മകൻ വാതിൽ മുട്ടുന്ന ശബ്ദം കേട്ടാലും, കാറിന്റെ ഹോൺ കേട്ടാലും ഞെട്ടിത്തരിച്ചു പോകുന്നു. അത് മറ്റൊരു ഷെൽ ആണെന്ന് അവൻ കരുതുന്നു,” സലാമാബാദിലെ ഒരു സ്കൂൾ അധ്യാപകനായ അബ്ദുൾ റാഷിദ് അതിർത്തിയിൽ എത്തിയ മാധ്യമങ്ങളോട് പറഞ്ഞു.


സ്കൂളിൽ ഞാൻ അവരെ ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കുന്നു, പക്ഷേ ഇപ്പോൾ നമ്മൾ ചരിത്രമാണ് - ഭയം, നഷ്ടം, രക്തം ഒരു കുട്ടിയും കാണാൻ പാടില്ലാത്ത കാര്യങ്ങളാൽ ചുറ്റുപാടുകൾ നിറഞ്ഞിരിക്കുന്നു.”


ഭയം, നഷ്ടം, രക്തം ഒരു കുട്ടിയും കാണാൻ പാടില്ലാത്ത കാര്യങ്ങളാൽ ചുറ്റുപാടുകൾ നിറഞ്ഞിരിക്കുന്നു


വാതിൽ അടയ്ക്കൽ, കാർ ഹോൺ എന്നിങ്ങനെ ദൈനംദിന ജീവിതത്തിലെ നിരുപദ്രവകരമായ ശബ്ദങ്ങൾ പോലും ഭയം ജനിപ്പിക്കുന്നതായി മാറി. തുറസ്സായ സ്ഥലത്ത് കളിച്ചിരുന്ന കുട്ടികൾ വീടുകളിൽ ഒതുങ്ങി. അവരുടെ ലോകം തലകീഴായി മറിഞ്ഞിരിക്കുന്നു. മാനസികമായ മുറിവുകൾ ശാരീരികമായ മുറിവുകളെപ്പോലെ തന്നെ ആഴത്തിൽ ഏറ്റുവാങ്ങുന്നു.


അതിർത്തിയിൽ മറഞ്ഞു കിടക്കുന്ന സ്ഫോടക വസ്തുക്കൾ കാരണമുള്ള മരണങ്ങൾ നിരന്തര ഭീഷണിയാണ്. ഇനി അത് ഇരട്ടിക്കും. അതിർത്തിയിലേക്ക് മടങ്ങരുത് എന്ന് മുന്നറിയിപ്പ് നൽകുമ്പോൾ മുൻവർഷങ്ങളിലെ കണക്കുകളും നാട്ടുകാർക്ക് മുന്നിൽ നിരത്തുന്നുണ്ട്. "2023 ൽ മാത്രം എൽ‌ഒ‌സിക്ക് സമീപം അവശിഷ്ട ഷെല്ലുകൾ പൊട്ടിത്തെറിച്ച് 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടു," എന്ന് അറിയിപ്പുണ്ട്. ഗ്രാമങ്ങളിലേക്ക് തിരികെ ഓടി വരരുത് എന്നാണ് അവരോട് പറയുന്നത്. പക്ഷെ അവരുടെ ജീവിതവും എല്ലാതന്നെയും അവിടെയാണ്.


war 4


നരകം തീർത്ത ഷെൽ ആക്രമണം


മെയ് ഒമ്പതിന് രാത്രിയും പത്തിന് പുലർച്ചെയുമായാണ് പാകിസ്ഥാൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡ്രോൺ മിസൈൽ ആക്രമണങ്ങൾ നടത്തിയത്. ഇവ സമർത്ഥമായി പ്രതിരോധിക്കപ്പെട്ടു. എങ്കിലും മെയ് ഏഴ് മുതൽ ആദ്യ ദിവസങ്ങളിൽ അതിർത്തിയിൽ “നരകതുല്യം” എന്ന് വിശേഷിപ്പിക്കപ്പെട്ട ഷെല്ലാക്രമണമാണ് നടത്തിയത്.


വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും അതിർത്തിയിൽ ഡ്രോൺ ആക്രമണവും വെടിവെപ്പും തുടർന്നു. 1999 ലെ കാർഗിൽ യുദ്ധ സമയത്തും സമാനമായി ആക്രമണം നടന്നിരുന്നു. ഫീൽഡ് കമാൻഡർമാരിലേക്ക് ഔദ്യോഗിക  ഉത്തരവ് എത്തുന്നത് വരെ പോരാട്ടം എന്ന രീതിയുണ്ട്. സൈനികർ സ്വയം തന്നെ പ്രതികാരേഛയിലായവുന്നതും സാധാരണമാണ്. ഇവയെല്ലാം ചേർന്ന് യുദ്ധമേഖലകളിലെ ഗ്രാമങ്ങളിലെ ജീവിതത്തെ ദീർഘകാലം അനിശ്ചിതത്വത്തിലാക്കും.


war6


വിടെ 3300 കിലോ മീറ്റർ വരുന്ന അതിർത്തിയാണ്. ഇതിൽ 775 കിലോ മീറ്ററാണ് കശ്മീരിലെ നിയന്ത്രണ രേഖയുമായി ചേർന്നുള്ളത്. ഭീകര താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിൽ 35 മുതൽ 40 വരെ പാക് സൈനികർ കൊല്ലപ്പെട്ടതായാണ് ഇന്ത്യയുടെ സൈനിക ഡയറക്ടർ ജനറൽ (ഡിജിഎംഒ) രാജീവ് ഗായ് വെളിപ്പെടുത്തിയത്. 100 അധികം ഭീകരവാദികൾ കൊല്ലപ്പെട്ടതായും പറഞ്ഞു. ഇന്ത്യയ്ക്ക് അഞ്ച് സൈനികരുടെ നഷ്ടവുമുണ്ടായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീവ്രവാദപ്രവർത്തനങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ട്‌ . കൂടുതലും നിരപരാധികളായ സാധാരണക്കാരാണ്‌ ആക്രമിക്കപ്പെടുന്നത്‌ എന്നാണ് സംയുക്ത സേന നടത്തിയ മാധ്യമ സമ്മേളനത്തിൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞത്.


war torn


വെടി നിർത്തൽ നിലവിൽ വന്നെങ്കിലും സൈനിക സമ്മർദ്ദം തുടരുകയാവും ഇരു രാജ്യങ്ങളും ചെയ്യുക. യുദ്ധ തന്ത്രത്തിൽ അത്തരം നിലപാടുകളും നീക്കങ്ങളും ഉണ്ട്. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അത്തരത്തിലുള്ള ഏത് നീക്കവും യുദ്ധമായി കണക്കാക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Home