യുപിയിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ മേൽക്കൂര തകർന്നു: നിരവധി പേർ കുടുങ്ങി കിടക്കുന്നു
![up](https://images-prd.deshabhimani.com/up-1736597188220-900x506.webp)
Photo credit: X
ലഖ്നൗ: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന മേൽക്കൂരയുടെ സ്ലാബ് തകർന്നുവീണ് അപകടം. സ്ലാബിനടിയിൽ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തിയതായും 25 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
നിർമാണ തൊഴിലാളികളാണ് അപകടത്തിൽപപെട്ടത്. സ്ലാബിനടിയിൽ നിന്നും രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരം അനുസരിച്ച്, നിർമ്മാണത്തിലിരിക്കുന്ന മേൽക്കൂരയുടെ ഷട്ടർ തകർന്നതാണ് അപകടകാരണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ശുഭ്രാന്ത് കുമാർ ശുക്ൽ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), സർക്കാർ റെയിൽവേ പൊലീസ് (ജിആർപി) എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാ പ്രവർത്തനം നടന്നത്.
Related News
![ad](/images/temp/thumbnailSquare.png)
0 comments