മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു

ഇംഫാൽ : മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു. വൈകിട്ട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. രാജി വയ്ക്കുന്നതിന് മുമ്പ് കേന്ദ്രമന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. നിലവിൽ ബിജെപി എംഎൽഎമാരും എംപിമാരും രാജ്ഭവനിലുണ്ട്.
നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ബിരേൻ സിങ്ങിന്റെ രാജി. മണിപ്പുരിൽ ഒന്നര വർഷത്തോളമായി തുടരുന്ന വംശീയ കലാപത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ബിരേൻ സിങ്ങിന്റെ രാജിക്കായി വിവിധയിടങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.
updating...









0 comments