ഷിബു സോറൻ അത്യാസന്ന നിലയിൽ

ഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ഷിബു സോറൻ അതീവ ഗുരുതരാവസ്ഥയിൽ. ഒരു മാസത്തിലേറെയായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലാണ്. അത്യാസന്ന നിലയിൽ വെന്റിലേറ്ററിലേക്ക് മാറ്റി.
ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യുടെ സ്ഥാപക നേതാവായ ഷിബു സോറൻ 38 വർഷക്കാലം പാർട്ടിയെ നയിച്ചു. ജാർഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി. ആദ്യം 2005 ൽ 10 ദിവസവും പിന്നീട് 2008 മുതൽ 2009 വരെയും. 2009 മുതൽ 2010 വരെയും. മൂന്ന് തവണ കേന്ദ്ര മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.









0 comments