കൊൽക്കത്ത കൂട്ട ബലാത്സംഗം: ത്രിണമൂൽ നേതാവ് പീഡന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയതായി കുറ്റപത്രം

കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജ് കൂട്ട ബലാത്സംഗ കേസിലെ മുഖ്യ പ്രതി ത്രിണമൂൽ കോൺഗ്രസ് വിദ്യാർഥി സംഘടന നേതാവ് മോണോജിത് മിശ്ര പീഡന ദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തിയതായി കുറ്റപത്രം. എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് മോണോജിത് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളിലെ ശബ്‌ദം പ്രതികളുടേതാണെന്ന് പരിശോധനയിൽ കണ്ടെത്തി. പ്രതികൾ ചേർന്ന് പെൺകുട്ടിയെ വലിച്ചിഴയ്‌ക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. ജൂൺ 25 നാണ് സൗത്ത് കൊൽക്കത്ത ലോ കോളേജ് ഒന്നാം വർഷ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. കേസിൽ മോണോജിത് ഉൾപ്പെടെ നാലു പ്രതികളാണുള്ളത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്നും പെൺകുട്ടിയുടെ അശ്ലീല വീഡിയോ കണ്ടെത്തി. മോണോജിത് കോളേജിലെ പൂർവ വിദ്യാർഥിയാണ്.









0 comments