പട്ടാപ്പകൽ 7 കോടിയുടെ തട്ടിപ്പ്: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് പൊലീസ്, ചോദ്യം ചെയ്തു

ബംഗളൂരു: എടിഎമ്മുകളിൽ നിറയ്ക്കാനുള്ള പണവുമായി പോയ വാൻ കേന്ദ്രനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന തടഞ്ഞ് ഏഴ് കോടിയോളം രൂപ കവർന്ന സംഭവത്തിൽ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. ജെപി നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽനിന്ന് പണവുമായി പോയ വാൻ അശോക പില്ലറിന് സമീപം വച്ച് ഗവൺമെന്റ് ഓഫ് ഇന്ത്യ സ്റ്റിക്കർ പതിച്ച ഇന്നോവ കാറിലെത്തിയ സംഘം തടയുകയായിരുന്നു. രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സംഘം പണം വാഹനത്തിലേക്ക് മാറ്റി. ഒപ്പം വാനിലെ ജീവനക്കാരെയും ബലമായി കാറിലേക്ക് കയറ്റിപോവുകയായിരുന്നു. ഡയറി സർക്കിളിലെത്തിയപ്പോൾ ജീവനക്കാരെ ഇറക്കിവിട്ടശേഷം പണവുമായി കടന്നുകളഞ്ഞു.
സിസിടിവി ഇല്ലാത്ത സ്ഥലത്താണ് കവർച്ച നടന്നത്. സൗത്ത് ഡിവിഷൻ പൊലീസ് പ്രത്യേകസംഘത്തെ രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.









0 comments