ബംഗ്ലാദേശിൽ നിന്നുള്ള ചണം ഉൽപ്പന്നങ്ങൾ കരമാർഗം ഇറക്കുമതി ചെയ്യുന്നതിന് വിലക്ക്


സ്വന്തം ലേഖകൻ
Published on Jun 29, 2025, 08:23 AM | 1 min read
ന്യൂഡൽഹി : ബംഗ്ലാദേശിൽ നിന്നുള്ള ചണത്തിന്റെയും ചണ ഉൽപ്പന്നങ്ങളുടെയും ചിലയിനം തുണിത്തരങ്ങളുടെയും കരമാർഗമുള്ള ഇറക്കുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. എന്നാൽ മുംബൈ തുറമുഖത്തിലൂടെയുള്ള ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തുടരാം. ബംഗ്ലാദേശിലെ ഭരണമാറ്റത്തെ തുടർന്ന് നയതന്ത്രബന്ധത്തിൽ വന്ന വിള്ളലിന്റെ തുടർച്ചയായാണ് ചണം ഇറക്കുമതിയ്‌ക്കുള്ള വിലക്ക്.
അതേ സമയം ഇന്ത്യയിലൂടെ കരമാർഗം നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഇതേ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിൽ തടസ്സമുണ്ടാവില്ല. കരമാർഗം നേപ്പാളിലും ഭൂട്ടാനിലും ഈ വിധമെത്തുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് തന്നെ തിരിച്ച് കയറ്റുമതി ചെയ്യാൻ അനുവദിക്കില്ല.









0 comments