വിവാഹ വാഗ്ദാനം നൽകി പീഡനം: യുട്യൂബർ അറസ്റ്റിൽ

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. കാസർകോട് കുമ്പള സ്വദേശിയായ മുഹമ്മദ് സാലി (35) ആണ് പിടിയിലായത്. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കൊയിലാണ്ടി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തത്.
ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. തുടർന്ന് മംഗലാപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 2016 വിവാഹം കഴിച്ച ഇയാൾക്ക് മൂന്നു മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് 15 കാരിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റാഗ്രാം, സ്നാപ് ചാറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.
വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ ആർ സി ബിജു, സന്തോഷ് ലാൽ, കെ പി ഗിരീഷ്, എഎസ്ഐ, വിജുവാണിയംകുളം, ശ്രീലത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവ യൂട്യൂബ് ചാനലുകൾ മുഹമ്മദ് സാലിയുടെതാണ്. കാസർകോട് ഭാഷയിൽ ഉള്ള വീഡിയോസ് ഏറെ ശ്രദ്ധേയമായിരുന്നു.









0 comments