'യൂത്ത് സ്‌റ്റാർട്ടപ്പ് ഐക്കൺ' പുരസ്കാരം റോബിൻ കാനാട്ടിന്

റോബിൻ കാനാട്ട് തോമസ്
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റിയുടെ പ്രഥമ ‘യൂത്ത് സ്‌റ്റാർട്ടപ്പ് ഐക്കൺ’ പുരസ്‌കാരം ആസ്‌ട്രേക്ക് ഇന്നവേഷൻ സിഇഒ റോബിൻ കാനാട്ട് തോമസിന്. ലക്ഷം രൂപയും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. റോബോട്ടിക്‌സും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് അംഗപരിമിതരുടെ പുനരധിവാസത്തിന് ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്ത കമ്പനിയുടെ സ്ഥാപകനാണ് റോബിൻ.
ശനിയാഴ്‌ച തിരുവനന്തപുരം ടാഗോർ തീയറ്ററിൽ യൂത്ത് സ്‌റ്റാർട്ടപ്പ് ഫെസ്‌റ്റിവലായ ‘മാവാസോ’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.









0 comments