പാലക്കാട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സൂചന

പാലക്കാട്: കൊഴിഞ്ഞാമ്പാറ കരംപൊറ്റയിൽ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരംപൊറ്റയിലെ സന്തോഷി (42) നെയാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിന് താഴെയായിരുന്നു മൃതദേഹം. ചൊവാഴ്ച രാത്രി പത്തോടെയാണ് സംഭവം. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ കുറിച്ച് വ്യക്തമായി സൂചന ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. സന്തോഷ് ഈ വീട്ടിൽ തനിച്ചാണ് താമസം. മൂങ്കിൽമട സ്വദേശിക്ക് സന്തോഷുമായി മുൻ വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.









0 comments