റിപ്പോർട്ടർ ടിവി ഓഫീസ് ആക്രമിച്ച് യൂത്ത് കോൺഗ്രസ്; കരി ഓയിൽ ഒഴിച്ചു

തൃശൂർ: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിനുനേരെ യൂത്ത് കോൺഗ്രസ് ആക്രമണം. ഓഫീസിന്റെ ചുമരുകളിലും പടികളിലും പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. ഓഫീസിലെ കാറിൽ കൊടിയും നാട്ടി. അക്രമത്തിൽ മുഖ്യമന്ത്രിക്ക് ചാനൽ പരാതി നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന യുവതികളുടെ ശബ്ദസന്ദേശങ്ങൾ ചാനൽ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ചാൽ റിപ്പോർട്ടർ ടിവി ആക്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.









0 comments